കോട്ടയം: കേരളത്തിലെ കർഷകരിൽ നിന്ന് നേരിട്ട് നെല്ല് ശേഖരിച്ച് ഗുണമേന്മയോടെ തയ്യാറാക്കിയ കുട്ടനാട് റൈസും വെച്ചൂർ റൈസും ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ സ്റ്റാളിൽ യഥേഷ്ടം വാങ്ങാനാകും. കംപ്യൂട്ടറൈസ്ഡ് സോർട്ടക്സ് റൈസായതിനാൽ ഇതിൽ അനാരോഗ്യകരമായ സപ്ലിമെന്റുകൾ ഒന്നും ചേർത്തിട്ടില്ല. തവിടിന്റെ അംശം കൂടുതലുള്ള കുട്ടനാട് റൈസിന് ആവശ്യക്കാരേറെയാണ്. 10കിലോ കുട്ടനാട് റൈസിന് 480 രൂപയും വെച്ചൂർ റൈസിന് 450 രൂപയുമാണ് വില. ഓയിൽ പാമിന്റെ ഏരൂരിൽ പ്ലാന്റേഷനിൽ കൃഷിചെയ്യുന്ന എണ്ണ പനയിൽനിന്ന് ഉദ്പാതിപ്പിക്കുന്ന പാം ഓയിലും സ്റ്റാളിൽ ലഭ്യമാണ്. 175 രൂപയാണ് വില. എണ്ണപ്പനയുടെ ഓലയിൽ നിന്നുണ്ടാക്കുന്ന ചൂൽ ഉൾപ്പെടെയുള്ള ഉത്പ്പന്നങ്ങൾ , തവിടെണ്ണ എന്നിവയും വരും ദിവസങ്ങളിൽ സ്റ്റാളിൽ വിപണനത്തിനായെത്തും