കോട്ടയം: നവീകരണം പൂർത്തീകരിച്ച ലാൽ ബഹദൂർ ശാസ്ത്രി റോഡ് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു.
2.9 കോടി മുതൽ മുടക്കിൽ ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന ലിങ്ക് റോഡ് കണക്ടിങ് എം സി റോഡ് & എൽ ബി എസ്, മുൻസിപ്പൽ ബസ്റ്റാന്റ് റോഡ്, മുട്ടമ്പലം നാഗമ്പടം റോഡ് എന്നി റോഡുകളുടെ നവീകരണ പ്രവർത്തിയുടെ നിർമ്മാണ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.
ശാസ്ത്രി റോഡ് ബസ്ബേക്ക് സമീപം നടന്ന ഉദ്ഘാടന ചടങ്ങിൽ സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു.
തോമസ് ചാഴിക്കാടൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം പൊതുമരാമത്ത് വകുപ്പ് നീരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീലേഖ പി റിപ്പോർട്ട് അവതരിപ്പിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ എ, കോട്ടയം നഗരസഭാ ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ, കൗൺസിലർ സിൻസി പാറയിൽ, അസി എക്സിക്യൂട്ടീവ് എൻജിനീയർ ജോസ് രാജൻ കെ എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ സന്നിഹിതരായി.

