ഞങ്ങളും കൃഷിയിലേയ്ക്ക്: ജില്ലാതല വിളംബര ജാഥ സംഘടിപ്പിച്ചു

സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ‘ഞങ്ങളും കൃഷിയിലേയ്ക്ക്’. എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിന് മുന്നോടിയായി വിളംബരജാഥ സംഘടിപ്പിച്ചു. തൃശൂർ തേക്കിൻകാട് മൈതാനം തെക്കേ ഗോപുരനടയിൽ നിന്ന് ആരംഭിച്ച ജാഥ മേയർ എം കെ വർഗീസ് ഫ്ലാഗ് ഓഫ്‌ ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയിൽ ഉള്‍പ്പെടുത്തി 10,000 ഹെക്ടറില്‍ ജൈവകൃഷി നടപ്പാക്കുക, 10,000 കര്‍ഷക ഗ്രൂപ്പുകള്‍ സ്ഥാപിച്ച്  വീടുകളിൽ വിഷരഹിത പച്ചക്കറികള്‍ ഉൽപ്പാദിപ്പിക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഏപ്രിൽ 29ന് കേരള സാഹിത്യ അക്കാദമിയിൽ വെച്ച്  റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ  നിർവഹിക്കും
വിളംബരജാഥയിൽ  ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ,  ഡേവിസ് ചിറമേൽ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, ജില്ലാ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →