നാടൻ ബോംബ് ശേഖരം കണ്ടെത്തിയ സംഭവത്തിൽ അഞ്ചുപേർ പിടിയിലായി

കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടത്ത് റെയിൽപാളത്തിന് സമീപം നാടൻ ബോംബ് ശേഖരം കണ്ടെത്തിയ സംഭവത്തിൽ അഞ്ചുപേർ പിടിയിലായി. സ്റ്റേഷൻകടവ് സ്വദേശികളായ സന്തോഷ് (45), സുൽഫി (43), ഷാജഹാൻ (45), അസ്സം സ്വദേശികളായ നാസിർ റഹ്‌മാൻ (30), ഷാജഹാൻ (18) എന്നിവരാണ് അറസ്റ്റിലായത്.

2022 ഏപ്രിൽ 27 ബുധനാഴ്ച രാത്രി എട്ടു മണിയോടെ പട്രോളിങ് നടത്തുകയായിരുന്ന റെയിൽവേ സംരക്ഷണ സേനയാണ് റെയിൽവേ പാളത്തിനു സമീപം കുറ്റിക്കാട്ടിൽ സംശയാസ്പദമായി നാലുപേരെ കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ ഇതിൽ മൂന്നുപേർ ഓടി രക്ഷപ്പെട്ടു. ഒരാളെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ ഇയാളും റെയിൽവേ പോലീസിന്റെ കൈ തട്ടിതട്ടി മാറ്റി രക്ഷപ്പെട്ടു.

പിന്നാലെ നടത്തിയ പരിശോധനയിലാണ് രണ്ടു കവറിലായി പന്ത്രണ്ട് നാടൻ ബോംബുകൾ കണ്ടെത്തിയത്. തുടർന്ന് തുമ്പ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കഴക്കൂട്ടം സൈബർ സിറ്റി അസി.കമ്മിഷണറുടെ നേതൃത്വത്തിൽ പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡ് നാടൻ ബോബുകൾ നിർവീര്യമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →