മയക്കുമരുന്ന് കേസ്: മാനസിക വെല്ലുവിളി നേരിടുന്ന ഇന്ത്യന്‍ വംശജനെ തൂക്കിലേറ്റി

സിംഗപ്പൂര്‍: മയക്കുമരുന്ന് കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ഇന്ത്യന്‍ വംശജനായ മലേഷ്യന്‍ യുവാവിന്റെ വധശിക്ഷ സിംഗപ്പുര്‍ നടപ്പാക്കി.നാഗേന്ദ്രന്‍ കെ. ധര്‍മലിംഗത്തിനെ (34) തൂക്കിലേറ്റിയത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന നാഗേന്ദ്രന്റെ വധശിക്ഷയ്ക്കെതിരേ കുടുംബവും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിരുന്നു. 2009ല്‍ സിംഗപ്പുര്‍ യാത്രയ്ക്കിടെ 42.72 ഗ്രാം ഹെറോയിനുമായാണു നാഗേന്ദ്രന്‍ വുഡ്ലാന്‍ഡ്സ് ചെക്ക്പോയിന്റില്‍ പിടിയിലായത്. അദ്ദേഹം മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് കോടതി പരിഗണിക്കാത്തതാണു വിവാദമായത്. നാഗേന്ദ്രന്‍ അറിഞ്ഞുകൊണ്ടു ചെയ്ത കുറ്റമല്ലെന്നാണു കുടുംബത്തിന്റെ നിലപാട്. 2010ല്‍ നാഗേന്ദ്രനെ കുറ്റവാളിയായി കോടതി കണ്ടെത്തി.കഴിഞ്ഞവര്‍ഷം നവംബര്‍ 10ന് തൂക്കിലേറ്റാനും ഉത്തരവിട്ടു. എന്നാല്‍ ഇതിനെതിരേ, മാതാവ് ഹര്‍ജി നല്‍കിയതോടെയാണു വധശിക്ഷ നീട്ടിവച്ചത്. കഴിഞ്ഞ ദിവസം ഈ ഹര്‍ജിയും തള്ളിയതോടെ തൂക്കിലേറ്റാന്‍ കോടതി വിധിക്കുകയായിരുന്നു. 21-ാം വയസ്സില്‍ അറസ്റ്റിലായ നാഗേന്ദ്രന്‍ 13 വര്‍ഷത്തോളമാണു ജയിലില്‍ കഴിഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →