സ്‌ത്രീകള്‍ക്കെതിരെയുളള പെരുമാറ്റ ദൂഷ്യം : രണ്ട്‌ സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരെ പരാതി

കണ്ണൂര്‍ : സ്‌ത്രീകള്‍ക്കെതിരെയുളള പെരുമാറ്റദൂഷ്യത്തിന്‌ രണ്ട്‌ സിപിഎം നേതാക്കള്‍ക്കെതിരെ പരാതി. ഒരിടത്ത്‌ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെയാണെങ്കില്‍ മറ്റൊരിടത്ത്‌ തദ്ദേശ സ്വയംഭരണ അദ്ധ്യക്ഷനെംതിരെയാണ്‌ പരാതി. ഇതില്‍ ലോക്കല്‍ സെക്രട്ടറിക്കെതിരെയുളള പരാതിയില്‍ നടപടിയുണ്ടാവുമെന്നാണ്‌ വിവരം. തദ്ദേശ സ്ഥാപന അദ്ധ്യക്ഷനെതിരെയുളള പരാതിയില്‍ വിഷയം ഉന്നയിച്ച ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പടെയുളള 10 പേര്‍ക്കെതിരെ നടപടിയെടുക്കാനാണ്‌ നീക്കം.

പെരിങ്ങോം ഏരിയാ കമ്മറ്റിക്കുകീഴിലെ തദ്ദേശ സ്ഥാപന അദ്ധ്യക്ഷനെതിരെയാണ്‌ പെരുമാറ്റ ദൂഷ്യത്തിന്‌ പരാതി ഉയര്‍ന്നത്‌. വനിതാ പ്രവര്‍ത്തകയ്‌ക്ക്‌ അശ്ലീല സന്ദേശം അയക്കുന്നുവെന്നായിരുന്നു പരാതി. രണ്ടുവര്‍ഷം മുമ്പുണ്ടായ സംഭവത്തില്‍ നടപടിയെടുക്കാതെ ഇയാളെ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയായിരുന്നു. അന്ന്‌ പ്രാദേശിക നേതൃത്വം ഇടപെട്ട്‌ ഒതുക്കിയ പരാതിയാണ്‌ ഇപ്പോള്‍ വീണ്ടും ഉയര്‍ന്നത്‌. പ്രാദേശിക തലത്തില്‍ ഭിന്നതക്കിടയാക്കിയതോടെ പരാതി പാര്‍ട്ടി വേദികളില്‍ ഉന്നയിക്കാതെ മറ്റുബാഞ്ചുകളിലെ പ്രവര്‍ത്തകരുമായി പങ്കുവച്ചുവെന്നതുള്‍പ്പെടയുളള കാരണങ്ങള്‍ കൂടിയാണ്‌ 10 പേര്‍ക്കെതിരെ നടപടിക്കൊരുങ്ങുന്നത്‌.

സിപിഎം ലോക്കല്‍ സെക്രട്ടറിയും ഏരിയാ കമ്മറ്റി അംഗവുമായ ഡിവൈഎഫ്‌ഐ നേതാവിനെതിരെയാണ്‌ രണ്ടാമത്തെ പീഡന പരാതി ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ ഭരവാഹിയായ വനിതാ നേതാവാണ്‌ ഡിവൈഎഫ്‌ഐയുടെ മുന്‍ ജില്ലാ സക്രട്ടറിയേറ്റ്‌ അംഗത്തിനെതിരെ പരാതി നല്‍കിയത്‌. 2022ഏപ്രില്‍ 22നാണ്‌ പരാതിക്കാധാരമായ സംഭവം ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ ഇരുവരും പ്രതിനിധികളായിരുന്നു. സമ്മേളനത്തിന്‌ ഒരുമിച്ച്‌ പോകാമെന്നും അതിനായി രാവിലെ ഏരിയാ കമ്മറ്റി ഓഫീസില്‍ എത്താനും യുവനേതാവ്‌ വനിതാ നേതാവിനോട്‌ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഏരിയാ കമ്മറ്റി ഓഫീസിനുളളിലുളള മീഡിയാ റുമിലേക്ക്‌ ഇയാള്‍ വനിതാ നേതാവിനെ വലിച്ചിഴച്ച്‌ കൊണ്ടുപോവുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ്‌ പരാതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →