കോഴിക്കോട് : കോണ്‍ഗ്രസിന് മതേതരത്വ നിലപാടില്‍ നിന്ന് ചാഞ്ചാട്ടമുണ്ടായിട്ടുണ്ടെന്ന് മുസ്ലീംലീഗ് നേതാവ് എംകെ.മുനീര്‍ എം.എല്‍എ. ഹിന്ദുത്വ തീവ്രവാദികളെ തളളിയാണ് നെഹ്‌റു മുന്നോട്ടുപോയതെന്നും ഈ നിലപാടിലേക്ക് കോണ്‍ഗ്രസ് തിരികെ വരണമെന്നും മൂനീര്‍ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുനീര്‍.
വര്‍ഗീയതക്കെതിരെയാണ് നെഹ്‌റു ആദ്യം മത്സരിച്ചത്. ഇക്കാര്യം കോണ്‍ഗ്രസ് എന്താണ് ഓര്‍ക്കാത്തതെന്നും കോണ്‍ഗ്രസ് ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും രണ്ട് നിലപാട് എടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്‌എസ് ശിശുഭവന് ബദലാകാന്‍ കോണ്‍ഗ്രസ് സെക്യുലര്‍ സ്‌കൂള്‍ തുടങ്ങണം. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ ഇതിന് തുടക്കം കുറിക്കണം. ഇവിടെ നെഹ്‌റുവിയന്‍ ആദര്‍ശങ്ങള്‍ പഠിപ്പിക്കണമെന്നും മുനീര്‍ പറഞ്ഞു.

