തൃശ്ശൂർ: ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ കോഴ്‌സുകൾ

തൃശ്ശൂർ: ഇരിഞ്ഞാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ പി എസ് സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം (6 വർഷ കോഴ്സ് ), ചെണ്ട, മദ്ദളം ( 4 വർഷ കോഴ്സ് ), ചുട്ടി (3 വർഷ കോഴ്സ്) എന്നീ വിഷയങ്ങളിൽ ഡിപ്ലോമ കോഴ്സുകളിലേക്കും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മേൽ പറഞ്ഞ വിഷയങ്ങളിൽ ഡിപ്ലോമയോ തതുല്യ യോഗ്യതയോ നേടിയവർക്ക് അതത് വിഷയങ്ങളിൽ പോസ്റ്റ്‌ ഗ്രാജ്വേറ്റ് കോഴ്സുകളിലേക്കും അപേക്ഷകൾ ക്ഷണിക്കുന്നു. ഏഴാം ക്ലാസ് പാസ്സ് ആണ് ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിനു നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. പട്ടിക ജാതി- പട്ടിക വർഗ്ഗ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് മുൻഗണന നൽകും. പരിശീലനവും ഭക്ഷണവും ഒഴികെയുള്ള താമസ സൗകര്യവും സൗജന്യമായിരിക്കും. കഥകളി വേഷം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അർഹത ഉണ്ടായിരിക്കും. പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം  നൽകുന്നതാണ്. താൽപര്യമുള്ളവർ രക്ഷിതാവിന്റെ സമ്മതപത്രവും ഫോൺ നമ്പരും അടങ്ങുന്ന അപേക്ഷ വെള്ളക്കടലാസിൽ തയ്യാറാക്കി സ്വന്തം മേൽവിലാസം എഴുതിയ അഞ്ച് രൂപ സ്റ്റാമ്പ് ഒട്ടിച്ച കവർ അടക്കം അയക്കേണ്ടതാണ്. സെക്രട്ടറി, ഉണ്ണായി വാരിയർ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട, 680121, തൃശൂർ, ഫോൺ : 0480 2822031 എന്ന വിലാസത്തിൽ ആണ് അപേക്ഷകൾ അയക്കേണ്ടത്. അപേക്ഷകൾ  ഓഫീസിൽ ലഭിക്കേണ്ട അവസാന തിയ്യതി മെയ് 12.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →