പെരുമ്പാവൂരില്‍ ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌ ഒരുങ്ങുന്നു

പെരുമ്പാവൂര്‍: തിരക്കേറിയ പെരുമ്പാവൂര്‍ പട്ടണത്തില്‍ കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌ ഒരുങ്ങുന്നു. നഗരസഭാ പരിധിയില്‍ പട്ടാലിന്‌ സമീപം ആലുവാ – മൂന്നാര്‍ റോഡിനോട്‌ ചേര്‍ന്ന്‌ പെരിയാര്‍ വാലിയുടെ അധീനതയിലുളള അന്‍പത്‌ സെന്റ് സ്ഥലത്താണ്‌ പാര്‍ക്കിന്റെ നിര്‍മാണം പുരോഗമിക്കുന്നത്‌. 2022 മെയ്‌മാസം ആദ്യത്തോടെ പണി പൂര്‍ത്തീകരിച്ച്‌ പൊതുജനങ്ങള്‍ക്ക്‌ തുറന്നുകൊടുക്കാനായി തിരക്കിട്ട പണികള്‍ നടക്കുകയാണ്‌. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗ്രി ഹോര്‍ട്ടി സൊസൈറ്റി ആണ്‌ പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌.

കുട്ടികള്‍ക്കായി നഗരസഭ ലൈബ്രറി പരിസരത്ത്‌ പണ്ട്‌ ചെറിയ ഒരു പാര്‍ക്ക്‌ ഉണ്ടായിരുന്നു. എന്നാല്‍ ഈ സ്ഥലം നഗരസഭ ഏറ്റെടുത്ത് കെട്ടിടങ്ങള്‍ പണിതതോടെ ഉല്ലാസത്തിനായി മറ്റുവഴികള്‍ ഇല്ലായിരുന്നു. അങ്ങനെയിരിക്കെയാണ്‌ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ്‌ കുന്നപ്പളളിയുയെ നേതൃത്വത്തില്‍ 2020-21 വര്‍ഷത്തെ ആസ്‌തി വികസന ഫണ്ടെടുത്ത്‌ പാര്‍ക്ക്‌ നിര്‍മാണം ആരംഭിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →