ആലപ്പുഴ: മലമ്പനി ദിനാചരണം നടത്തി

ആലപ്പുഴ: ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കല്‍ ഓഫീസും ചേര്‍ന്ന് സംഘടിപ്പിച്ച ലോക മലമ്പനി ദിനാചരണം എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ കൊണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ് വിഷയാവതരണം നടത്തി. 

നഗരസഭ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ബിന്ദു തോമസ്, എ. ഷാനവാസ്, ബീന രമേശ്, കെ. ബാബു, ആര്‍. വിനീത, ഡോ. കെ. ദീപ്തി, അനില്‍കുമാര്‍ ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ദിനാചണവുമായി ബന്ധപ്പെട്ട് ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭാ തലങ്ങളില്‍ ബോധവത്ക്കരണ സെമിനാര്‍, എക്‌സിബിഷന്‍ തുടങ്ങിയവയും അതിഥി തൊഴിലാളി കേന്ദ്രങ്ങളില്‍ രക്ത പരിശോധനാ ക്യാമ്പുകളും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഡിജിറ്റല്‍ പോസറ്റര്‍, ക്വിസ് മത്സരങ്ങളും നടത്തി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കൊതുക്, കൂത്താടി നശീകരണ പരിപാടിയും സംഘടിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →