ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാതെ തൃശൂർ പൂരം

തൃശ്ശൂർ: ഇത്തവണ തൃശ്ശൂർ പൂരം പൂർവ്വാധികം ഭംഗിയായി നടത്തുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. കോവിഡ് നിയന്ത്രണങ്ങൾ ഇല്ലെങ്കിലും മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ എല്ലാവരും ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.റവന്യു മന്ത്രി കെ രാജൻ, മന്ത്രി ആർ ബിന്ദു, മറ്റു ജനപ്രതിനിധികൾ, ദേവസ്വം ഭാരവാഹികൾ എന്നിവർ പങ്കെടുത്ത സർവ്വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ദേവസ്വം ബോർഡുകൾക്കുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിച്ച് മുന്നോട്ടു പോകുമെന്നും യോഗത്തിൽ ദേവസ്വം ഭാരവാഹികൾക്ക് മന്ത്രി ഉറപ്പു നൽകി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →