കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി എ പി അബ്ദുല്ലക്കുട്ടിയെ തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി എ പി അബ്ദുല്ലക്കുട്ടിയെ തിരഞ്ഞെടുത്തു. കേരളത്തില്‍ നിന്നുള്ള അംഗങ്ങമായി സി മുഹമ്മദ് ഫൈസിയെ തിരഞ്ഞെടുത്തു. ബിജെപി ദേശീയ വൈസ് പ്രസിഡന്റാണ് അബ്ദുല്ലക്കുട്ടി. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനാണ് സി മുഹമ്മദ് ഫൈസി. 2025 മാര്‍ച്ച് 31 വരെയാണ് പുതിയ കമ്മിറ്റിയുടെ കാലാവധി. 23 അംഗ കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലേക്കാണ് കേരളത്തില്‍ നിന്നുള്ള പ്രതിനിധികളായി അബ്ദുല്ലക്കുട്ടിയും സി ഫൈസിയും തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ കേന്ദ്ര ഹജജ് കമ്മിറ്റിയുടെ ആദ്യ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റി നിയമത്തിലെ വകുപ്പ് നാലിലെ ഉപവകുപ്പ് നാല് (സി) അനുസരിച്ച് കേന്ദ്ര സര്‍ക്കാറിന്റെ പ്രതിനിധിയായാണ് എ പി അബ്ദുല്ലക്കുട്ടി തിരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ ഹാജിമാരെ അയക്കുന്ന സംസ്ഥാനമായ കേരളത്തില്‍ നിന്നുള്ള പ്രതിനിധിയായാണ് സംസ്ഥാന സര്‍ക്കാര്‍ സി മുഹമ്മദ് ഫൈസിയെ ശുപാര്‍ശ ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →