ജില്ലാ പട്ടയമേളയിലേക്ക് പെരുമ്പെട്ടിയിലെ കർഷക പ്രതിഷേധ മാർച്ച്

പത്തനംതിട്ട : പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ നിന്ന് ജില്ലാ പട്ടിയെ മേളയിലേക്ക് പൊന്തൻപുഴ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു. പൊന്തൻപുഴ സമരത്തിൻറെ 1451ാം ദിവസമായ 2022 ഏപ്രിൽ 25, തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 2. 30 -നാണ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത് എന്ന പൊന്തൻപുഴ സമര സമിതിയുടെ കൺവീനർ സന്തോഷ് പെരുമ്പെട്ടി അറിയിച്ചു. കിഫ ലീഗൽ സെൽ ഡയറക്ടർ അഡ്വക്കേറ്റ് ജോണി ജോർജ് ആണ് മാർച്ച് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനവേളയിൽ മുഖ്യ പ്രഭാഷണം നടത്തുന്നത് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ ജനറൽ കൺവീനർ എസ് രാജീവനാണ് .
ഞങ്ങൾക്കില്ല പട്ടയം എങ്കിൽ പട്ടയമേള നടക്കില്ല … എന്ന മുദ്രാവാക്യത്തോടുകൂടി നടക്കുന്ന ജനകീയ പ്രതിഷേധത്തിന്റെ ആവശ്യങ്ങൾ ഇപ്രകാരമാണ്.

  1. പെരുമ്പെട്ടി യിലെ കർഷകരോടുള്ള അവഗണന അവസാനിപ്പിക്കുക
  2. വനംവകുപ്പ് അനധികൃതമായി പിടിച്ചു വെച്ചിരിക്കുന്ന പൊന്തൻപുഴയിലെ കർഷകരുടെ ഭൂമി വിട്ടു തരിക
  3. സംയുക്ത സർവ്വേ പൂർത്തീകരിക്കുക
  4. വനം കയ്യേറ്റക്കാരുടെ പട്ടികയിൽനിന്ന് പെരുമ്പെട്ടിയിലെ കർഷകരെ ഒഴിവാക്കുക
Share
അഭിപ്രായം എഴുതാം