മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരായ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് മൂന്ന് വിക്കറ്റ് ജയം. മഹേന്ദ്ര സിംഗ് ധോണിയുടെ മികച്ച പ്രകടനമാണ് തോല്‍വിയിലേക്ക് എത്തിയ ടീമിനെ കരകയറ്റിയത്. അന്തിമ ഓവറുകളില്‍ രംഗത്തെത്തിയ താരം 13 പന്തുകളില്‍ നിന്ന് 28 റണ്‍സാണ് അടിച്ചെടുത്തത്. അവസാന പന്ത് ബൗണ്ടറി കടത്തിയാണ് ചെന്നൈ മുന്‍ നായകന്‍ ടീമിന് വിജയമൊരുക്കിയത്. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ്- 155/7. ചെന്നൈ സൂപ്പര്‍ കിംഗ്സ്- 156/7. ചെന്നൈക്കു വേണ്ടി അമ്പാട്ടി റായിഡു (35ല്‍ 40), റോബിന്‍ ഉത്തപ്പ (25ല്‍ 30) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. നേരത്തെ, ചെന്നൈയുടെ കിടയറ്റ ബൗളിംഗിനു മുമ്പില്‍ പതറിപ്പോയ മുംബൈക്ക് നിശ്ചിത 20 ഓവറില്‍ ചെറിയ സ്‌കോര്‍ മാത്രമേ പടുത്തുയര്‍ത്താനായുള്ളൂ. 43 പന്തില്‍ 51 റണ്‍സ് അടിച്ചെടുത്ത തിലക് വര്‍മയുടെയും 21ല്‍ 32 നേടിയ സൂര്യകുമാര്‍ യാദവിന്റെയും ബാറ്റിംഗാണ് മുംബൈയെ 155ലെങ്കിലും എത്താന്‍ സഹായിച്ചത്. ഋതിക് ഷോകീന്‍ 25 പന്തില്‍ 25 റണ്‍സെടുത്തു.
ചെന്നൈ സൂപ്പര്‍ കിംഗ്സിന് മൂന്ന് വിക്കറ്റ് ജയം
