റവന്യു കലോത്സവത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തില്‍ പത്തനംതിട്ട കളക്‌ട്രേറ്റ് വിജയികളായി. ഫൈനലില്‍ ഒരു ഗോളിന് പത്തനംതിട്ട കളക്‌ട്രേറ്റ് കോന്നി താലൂക്കിനെ പരാജയപ്പെടുത്തി. നോക്ക്ഔട്ട് മത്സരത്തില്‍ മല്ലപ്പള്ളി താലൂക്കിനെ എതിരില്ലാത്ത ഒരു ഗോളിന് പത്തനംതിട്ട കളക്‌ട്രേറ്റ് പരാജയപ്പെടുത്തി. തുടര്‍ന്ന് നടന്ന ഒന്നാം സെമിഫൈനലില്‍ തിരുവല്ല താലൂക്കും കോന്നി താലൂക്കും ഏറ്റുമുട്ടി.
ഈ മത്സരത്തിലെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കോന്നി താലൂക്ക് വിജയിച്ചു. രണ്ടാം സെമിഫൈനലില്‍ പത്തനംതിട്ട കളക്‌ട്രേറ്റും അടൂര്‍ താലൂക്കും തമ്മിലുള്ള മത്സരവും പെനാല്‍റ്റി ഷൂട്ട് ഔട്ടിലൂടെയാണ് വിധി നിര്‍ണയിച്ചത്. അനുവദിക്കപ്പെട്ട നിശ്ചിതസമയത്തില്‍ ഇരു വിഭാഗത്തിനും ഗോള്‍ നേടാനായില്ല. തുടര്‍ന്നാണ് മത്സരം പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പത്തനംതിട്ട കളക്‌ട്രേറ്റ് വിജയിച്ചു. തുടര്‍ന്നായിരുന്നു ആവേശകരമായ ഫൈനല്‍.

