കോഴിക്കോട്: പ്രവാസി വനിതകള്‍ക്കായി കേരള സംസ്ഥാന വനിതാവികസന കോര്‍പ്പറേഷനും നോര്‍ക്കറൂട്ട്സും സംയുക്തമായി നടപ്പാക്കുന്ന സ്വയംതൊഴില്‍ വായ്പാ പദ്ധതിയാണ് നോര്‍ക്ക വനിതാമിത്ര പദ്ധതി. വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി നോക്കുകയോ, താമസിക്കുകയോ ചെയ്തശേഷം മടങ്ങിയെത്തുന്ന വനിതകള്‍ക്ക് പരമാവധി 30 ലക്ഷം രൂപ വരെയുളള സ്വയം തൊഴില്‍ വായ്പകളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്.
18 മുതല്‍ 55 വയസ്സ് വരെ പ്രായമുളള വനിതകള്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാന പരിധി മൂന്ന് ലക്ഷംരൂപ. താത്പര്യമുളള വനിതകള്‍ക്ക് www.kswdc.org എന്ന വെബ്സൈറ്റില്‍നിന്ന് അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഫോണ്‍: 0495 2766454, 9496015010
കോഴിക്കോട്: വനിതാവികസന കോര്പ്പറേഷന് നോര്‍ക്ക വനിതാമിത്ര സ്വയംതൊഴില്‍ വായ്പാ പദ്ധതി
