അടിമാലി : ശമ്പളം ഇവിടെയും കൂറ് അവിടെയുമെന്ന മനോഭാവമാണ് വനപാലകര്‍ക്കെന്നും കര്‍ഷകരോട് മര്യാദക്കുപെരുമാറിയില്ലെങ്കില്‍ ഫോറസ്‌റ്റ് റെയ്‌ഞ്ചര്‍മാരും ഡിഎഫ്‌ഒ മാരും വഴിയിലിറങ്ങാത്ത സാഹചര്യം ഉണ്ടാക്കുമെന്നും എംഎംമണി എം എല്‍എ. കേന്ദ്രവനസംരക്ഷണ നിയമം ചൂണ്ടിക്കാട്ടി വികസനത്തിന് തുരങ്കം വയ്‌ക്കാന്‍ വനപാലകര്‍ ശ്രമിച്ചാല്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. വന്യജീവി ആക്രമണത്തിനും വനപാലകരുടെ കര്‍ഷക ദ്രോഹ നടപടികള്‍ക്കുമെതിരെ കര്‍ഷകസംഘം അടിമാലി കൂമ്പന്‍പാറ ഫോറസ്‌റ്റ് റേഞ്ച് ഓഫീസിന് മുമ്പില്‍ നടത്തിയ ഉപരോധ സമരം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു എം എം മണി.
കേന്ദ്ര വനസംരക്ഷണ നിയമത്തിന്റെ പേരില്‍ വനം ഉദ്യോഗസ്ഥര്‍ കേന്ദ്രത്തിന്റെ ആസനം താങ്ങുകയാണ്. ഇവര്‍ വഴിയിലിറങ്ങി നടക്കണോ വേണ്ടയോ എന്ന് നമ്മള്‍ ആലോചിക്കണം. ഇവരുടെ തെമ്മാടിത്തരത്തെ സംഘടിത ശക്തി ഉപയോഗിച്ച് നേരിടണം. ഉളള വനം സംരക്ഷിക്കട്ടെ പുതിയ വനം ഉണ്ടാക്കാന്‍ നോക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.