ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണ്ണയത്തിനെതിരെ ആരോഗ്യ വകുപ്പിന്റെ കാമ്പയിന്‍

ആലപ്പുഴ: ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണ്ണയം നടത്തുന്നത് ശിക്ഷാര്‍ഹമാണ് എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി ആരോഗ്യ വകുപ്പ് ജില്ലയില്‍ പ്രത്യേക കാമ്പയിനിന് തുടക്കം കുറിച്ചു. ചോദിക്കേണ്ട പറയില്ല; ആരോഗ്യത്തോടെ വളരട്ടെ എന്ന പേരിലാണ് പരിപാടി നടത്തുന്നത്. 

കുഞ്ഞ് ആണോ പെണ്ണോ എന്ന് ചോദിക്കുന്നതും പറയുന്നതും സൂചന നല്‍കുന്നതും ശിക്ഷാര്‍ഹമാണെന്നും ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുന്നതാണ് പ്രധാനമെന്നും പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.   

ആദ്യഘട്ടമായി പി.സി.പി.എന്‍.ഡി.റ്റി. ആക്ടിനെ അടിസ്ഥാനമാക്കി ജില്ലയിലെ സ്‌കാനിംഗ് സെന്റര്‍ ഉടമകള്‍ക്കായി സംഘടിപ്പിച്ച ശില്‍പശാല ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.ജമുന വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ റീപ്രൊഡക്ടീവ് ചൈല്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. എസ്.ആര്‍. ദിലീപ് കുമാര്‍ വിഷയം അവതരിപ്പിച്ചു. കാമ്പയിന്‍ ലോഗോയും ചടങ്ങില്‍ പ്രകാശനം ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →