സെക്രട്ടറിയേറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍ വരുന്നു

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ക്കടക്കം കടുത്ത നിയന്ത്രണങ്ങള്‍ വരുന്നു. സെക്രട്ടറിയേറ്റ്‌ കെട്ടിടങ്ങളുടെ പ്രധാന വാതിലുകളില്‍ കയറാനും ഇറങ്ങാനും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ മാത്രം ബാരിയര്‍ തുറക്കുന്ന സംവിധാനമാണ്‌ ഏര്‍പ്പെടുത്തുന്നത്‌. ഇതിനായുളള ഉപകരണങ്ങളെല്ലാം എത്തിച്ചുകഴിഞ്ഞു. ആക്‌സസ്‌ കണ്‍ട്രോള്‍ സിസ്‌റ്റം എല്ലാ ബ്ലോക്കുകളിലും സ്ഥാപിക്കും. സന്ദര്‍ശകര്‍ക്കും നിയന്ത്രണം ഉണ്ടാകും പുറത്തിറങ്ങുമ്പോഴും തിരിച്ചുകയറുമ്പോഴും കാര്‍ഡ്‌ ഉപയോഗിക്കേണ്ടതിനാല്‍ ആ സമയം ഡ്യൂട്ടിയില്‍ ഇല്ലെന്ന വിലയിരുത്തല്‍ വരുമെന്ന ആശങ്ക സംഘടനകള്‍ക്കുണ്ട. സംഘടനാ നേതാക്കള്‍ക്കും ഇത്‌ പ്രയാസം സൃഷ്ടിച്ചേക്കും.

പുതിയ സംവിധാനത്തിനെതിരെ കടുത്ത എതിര്‍പ്പുമായി സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ്‌ അസോസിയേഷന്‍ രംഗത്തെത്തി. ഇത്‌ ജീവനക്കാരെ പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്താനാണെന്ന്‌ അസോസിയേഷന്‍ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. സെക്ഷനില്‍ ഇരുന്നുളള ജോലിക്കുപുറമേ നിരവധി ചര്‍ച്ചകള്‍ക്കും യോഗങ്ങള്‍ക്കും വിവിധ കമ്മീഷനുകളിലെ വിചാരണക്കും ഹിയറിംങ്ങുകള്‍ക്കും നിയമസഭ നടക്കുമ്പോള്‍ സമിതി യോഗങ്ങള്‍ക്കും ഓഫീസ്‌ സമയത്തുതന്നെ ഉദ്യോഗസ്ഥര്‍ക്ക്‌ പങ്കെടുക്കേണ്ടി വരുന്നുണ്ട് . സെക്രട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ ഓഫീസ്‌ സമയത്താണ് ഇടപാടുകള്‍ നടത്തുന്നത്‌. സൊസൈറ്റികളുടെ പ്രസിഡന്റ് ,സെക്രട്ടറി, ട്രഷറര്‍ ,ബോര്‍ഡ്‌ അംഗങ്ങള്‍ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരാണ്‌ ഒദ്യോഗിക ജോലിക്ക്‌ വിഘാതം വരാതെ പ്രവൃത്തി സമയത്തുതന്നെയാണ്‌ ഇവയുടെ പ്രവര്‍ത്തനം

ഹാജര്‍ ഉറപ്പാക്കാനും ജോലി സമയം നിരീക്ഷിക്കാനും നിലവിലെ സെക്രട്ടറിയേറ്റ്‌ അറ്റന്റന്‍സ്‌ മാനേജ്‌മെന്റ് സംവിധാനവും ഇ-ഓഫീസ്‌ സംവിധാനവും പര്യാപ്‌തമാണ്‌ .സെക്രട്ടറിയേറ്റിന്റെ സുരക്ഷ മുന്‍ നിര്‍ത്തി നിയന്ത്രണങ്ങള്‍ക്കായി പുതിയ സംവിധാനം പരിമിതപ്പെടുത്തണമെന്നും അസോസിയേഷന്‍ പുറത്തിറക്കിയ നോട്ടിസില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →