ന്യൂഡല്‍ഹി: കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ കേരളം സന്ദര്‍ശിക്കും. ഈ മാസം 29നാണ് സന്ദര്‍ശനം. നേരത്തെ തീരുമാനിച്ച് ഉറപ്പിച്ച സന്ദര്‍ശനമാണെങ്കിലും സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ബി ജെ പി- പോപ്പുലര്‍ഫ്രണ്ട് സംഘര്‍ഷ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. തിരുവനന്തപുരത്താണ് അമിത് ഷാ എത്തുക.സംസ്ഥാന ബി ജെ പിക്കുള്ളിലെ ആഭ്യന്തര പ്രശ്നം തീര്‍ക്കുകയാണ് സന്ദര്‍ശന ലക്ഷ്യം. പാര്‍ട്ടി യോഗത്തിലും തിരുവനന്തപുരത്ത് പൊതുയോഗത്തിലും അമിത്ഷാ പ്രസംഗിക്കും.കേരളത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക ആക്രമണം നടക്കുന്നതായി ദേശീയ നേതൃത്വം തന്നെ പറയുന്നു. ഇന്ന് ഇത് സംബന്ധിച്ച് ദേശീയ പ്രസിഡന്റ് ജെ പി നദ്ദ പ്രസ്താവനയിറക്കിയിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയകൊലപാതകങ്ങല്‍ ലജ്ജാകരമാണെന്നാണ് നദ്ദ പറഞ്ഞത്.
കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ 29ന് കേരളത്തിലേക്ക്
