ന്യുഡല്‍ഹി: തുടര്‍ച്ചയായി 11 മാസത്തോളം കോവിഡ് കേസുകള്‍ കുറഞ്ഞശേഷം വീണ്ടും കുതിക്കുന്നു. കഴിഞ്ഞുപോയ വാരം കോവിഡ് കേസുകളില്‍ 35% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, എന്നിവിടങ്ങളില്‍ വര്‍ധിച്ചുവരുന്ന പ്രതിദിന കേസുകളാണ് ഇതിനു കാരണം.
ഡല്‍ഹിയില്‍ പ്രതിവാര പുതിയ കേസുകള്‍ 2307 ആയി. 145% വര്‍ധനവാണിത്. അതിനു മുന്‍പുള്ള ആഴ്ചയില്‍ 943 ആയിരുന്നു പ്രതിവാര രോഗികള്‍. പുതിയ കേസുകല്‍ ഏറെയും നോയിഡ, ഗുഡ്ഗാവ്, ഗാസിയാബാദ് മേഖലകളിലാണ്. ഹരിയാനയില്‍ പ്രതിവാര കേസുകള്‍ 118% ഉയര്‍ന്നു. ഉത്തര്‍പ്രദേശില്‍ 14% വര്‍ധനവുണ്ടായി.എങ്കിലും ആകെയുള്ള കേസുകളുടെ എണ്ണം കുറഞ്ഞുതന്നെയാണ് തുടരുന്നത്. ഏപ്രില്‍ 11-17 വരെയുള്ള ആഴ്ചയില്‍ 6,610 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുന്‍ ആഴ്ചയില്‍ ഇത് 4,900 ആയിരുന്നു. ഇതില്‍ മൂന്നിലൊന്നു കേസുകളും കേരളത്തിലായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.പോയവാരം 27 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 2020 മാര്‍ച്ച് 23-29 ആഴ്ചയ്ക്കു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറവ് നിരക്കാണിത്. കഴിഞ്ഞയാഴ്ചയില്‍ 54 പേര്‍ മരണമടഞ്ഞിരുന്നു. അതില്‍ 13 പേര്‍ കേരളത്തിലാണ്.
ഒരാഴ്ചയില്‍ രാജ്യത്ത് കോവിഡ് കേസുകളില്‍ 35% വര്‍ധന
