ഏറ്റുമാനൂർ മുനിസിപ്പാലിറ്റി 35-ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് മെയ് 17ന്

 കോട്ടയം: ഏറ്റുമാനൂർ മുനിസിപ്പാലിറ്റി  35-ാം വാര്‍ഡിലെ (അമ്പലം)  ഉപതിരഞ്ഞെടുപ്പ് മെയ് 17ന്  നടത്തും.  ഇത് സംബന്ധിച്ച വിജ്ഞാപനം ഏപ്രിൽ 20ന് നിലവിൽ വരും. നാമനിർദേശ പത്രിക  ഏപ്രിൽ 27 വരെ സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രിൽ 28 ന്  നടത്തും. സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 30  ആണ്. 

വോട്ടെണ്ണൽ  മെയ് 18ന്  നടക്കും. തിരഞ്ഞെടുപ്പുമായി  ബന്ധപ്പെട്ട ഒരുക്കങ്ങൾക്കാവശ്യമായ  നടപടികൾ  സ്വീകരിച്ചതായി ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →