അട്ടപ്പാടി സമാന്തര പാത : സാധ്യതാ പരിശോധന നടത്തി

കാഞ്ഞിരപ്പുഴ: അട്ടപ്പാടിയിലേക്ക്‌ നിലവിലുളള ചുരം റോഡ്‌ കൂടാതെ അട്ടപ്പാടിയിലെ പാറവളവില്‍ നിന്നും ആരംഭിച്ച കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിലെ പൂഞ്ചോല-ചിറക്കല്‍പടി എത്തുന്ന ഒരു സമാന്തര റോഡ്‌ വേണമെന്ന നാട്ടുകാരുടെ അഭിലാഷത്തിന്‌ ശ്രദ്ധേയ ചുവടുവയ്‌പ്പുമായി മണ്ണാര്‍ക്കാട്‌ എം.എല്‍.എ അഡ്വ.എം ഷംസുദ്ദീനും ,കോങ്ങാട്‌ എംഎല്‍എ ശാന്തകുമാരിയും ,സിസിഎഫ്‌ ,ഡിഎഫ്‌ഒ തുടങ്ങിയ വനംവകുപ്പ ഉദ്യോഗസ്ഥര്‍ക്കൊപ്പം മറ്റുജനപ്രതിനിധികളും ചേര്‍ന്ന്‌ പുതുതായി റോഡ്‌ നിര്‍മിക്കേണ്ട 7 കിലോമീറ്ററോളം ദൂരം കാല്‍ നടയായി സഞ്ചരിച്ച്‌ സാധ്യതാ പരിശോധന നടത്തി. ഇതില്‍ 3 കിലോ മീറ്റരോളം വനത്തിലൂടെയായിരുന്നു യാത്ര.

റോഡ്‌ നിര്‍മിക്കാന്‍ വനഭൂമി അനുവദിച്ചുതന്നാല്‍ പകരം വനവല്‍ക്കരണത്തിനായി അട്ടപ്പാടിയില്‍ ഭൂമി നല്‍കും. സാധ്യതാ നിര്‍ണയ യാത്ര പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ വനം വകുപ്പ്‌ അനുകൂല റിപ്പോര്‍ട്ട്‌ നല്‍കിയാല്‍ തുടര്‍ നടപടികള്‍ എളുപ്പമാകും. 2013-14 വര്‍ഷത്തില്‍ എം.ഷംസുദ്ദീന്‍ എംഎല്‍എ നിയമ സഭയില്‍ സബ്‌മിഷന്‍ അനുവദിച്ചതിനെ തുടര്‍ന്ന്‌ പൊതുമരാമത്ത് വകുപ്പ്‌ സാധ്യതാ പഠനത്തിന്‌ 60 ലക്ഷം രൂപ അനുവദിച്ചിരുന്നു. പിന്നീടുളള വര്‍ഷങ്ങളിലൊക്കെ മണ്ണാര്‍ക്കാട്‌ ,കോങ്ങാട്‌ എംഎല്‍എ മാര്‍ ഇക്കാര്യത്തിനായി നിയമസഭയില്‍ വാദിച്ചിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →