മാനന്തവാടി: കനത്ത മഴയെത്തുടര്‍ന്ന് മാനന്തവാടിയില്‍ താല്‍ക്കാലിക പാലങ്ങള്‍ തകര്‍ന്ന് ഗതാഗതം മുടങ്ങി. കൃഷിയിടങ്ങള്‍ വെളളത്തിലായി. തവിഞ്ഞാല്‍ പഞ്ചായത്തിലെ മുതിരേരി, കുളത്താട, ചാത്തന്‍കീഴ് പാലങ്ങളാണ് തകര്‍ന്നത്. കുളത്താട ചാത്തന്‍ കീഴിലെ ചപ്പാത്ത് പൂര്‍ണമായും ഒലിച്ച് റോഡ് രണ്ടായി പിളര്‍ന്നു.
വാഹനങ്ങള്‍ പോകുന്നതിനിടയിലാണ് റോഡടക്കം ഒലിച്ചുപോയത്. ദുരന്തം തലനാരിഴക്ക് ഒഴിവാകുകയായിരുന്നു. കുളത്താട് ചാത്തന്‍കീഴ് ഭാഗത്തെ കൃഷിിടങ്ങളില്‍ വെളളം കയറി നേന്ത്രവാഴകൃഷി, കപ്പ ,പച്ചക്കറി തുടങ്ങിയ കൃഷികള്‍ നശിച്ചു. തീര്‍ത്തും കാര്‍ഷിക മേഖലയാണ് ഈ പ്രദേശം. അടിയന്തിരമായി യാത്രാപ്രശ്‌നം പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.