അഴീക്കോട് മുണ്ടോൻ വയൽ തോട് ശുചീകരണം തുടങ്ങി

കണ്ണൂർ: അഴീക്കോട് മണ്ഡലത്തിലെ നദീജല സ്രോതസ്സുകളുടെ ശുചീകരണത്തിന്റെ ഭാഗമായി അഴീക്കോട് മുണ്ടോൻ വയൽ തോട് ശുചീകരണം ഉദ്ഘാടനം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിർവ്വഹിച്ചു. അഴീക്കോട് എം.എൽ.എ കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. 

മഴക്കാലത്ത് വീടുകളിലേക്ക് വെള്ളം കയറുന്ന അഴീക്കോട്, ചിറക്കൽ, വളപട്ടണം ഗ്രാമ പഞ്ചായത്തുകൾ കൂടിചേരുന്ന മുണ്ടോൻ വയൽ തോട് ശുചീകരണമാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചത്. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്, അഴീക്കോട്, ചിറക്കൽ, വളപട്ടണം ഗ്രാമ പഞ്ചായത്തുകളുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത നാലു വർഷം കൊണ്ട് അഴീക്കോട് മണ്ഡലത്തിലെ എല്ലാ നദീജല സ്രോതസ്സുകളും ശുചീകരിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ജനശക്തി, ടൗൺ സ്പോർട്സ് ക്ലബ് വളപട്ടണം,യുവതരംഗ്, യുവ ഉൾപ്പെടെയുള്ള ക്ലബുകളും തൊഴിലുറപ്പ് തൊഴിലാളികളും പ്രദേശവാസികളും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായ. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →