കുഴല്‍മന്ദം : വിവാഹത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതിയെയും വീട്ടുകാരെയും ബന്ധുവായ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. പെരിങ്ങോട്ടുകറിശി ചൂലനൂര്‍ കിഴക്കേമുറി വീട്ടില്‍ മണി(55), ഭാര്യ സുശീല(48), മകന്‍ ഇന്ദ്രജിത്ത്(21),മകള്‍ രേഷ്‌മ(24) എന്നിവരെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമണം നടത്തിയ പല്ലാവൂര്‍ മാന്തോണി വീട്ടില്‍ മുകേഷ് (35) ഒളിവിലാണ് .
2022 ഏപ്രില്‍ 15 വെളളിയാഴ്‌ച പുലര്‍ച്ചെ 2 നാണ് നാടിനെ നടുക്കിയ സംഭവം. മാരകായുധങ്ങളും നാലുലിറ്റര്‍ പെട്രോളും തോട്ട പൊട്ടിക്കാനുളള വെടിമരുന്നുമായാണ് മുകേഷ് വീ്‌ടിലെത്തിയത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷം അടുക്കള ഭാഗത്ത തീയിട്ടു. തുടര്‍ന്ന വീടിന് മുന്നില്‍ വന്നുനിന്നു. അടുക്കളഭാഗം കത്തുന്നത് കണ്ട മണിവീടിന്റെ മുന്നിലേക്ക് ഓടിയിറങ്ങിയ സമയത്ത് വെട്ടിവീഴ്‌ത്തുകയായിരുന്നു. തുടര്‍ന്ന് സുശീലയേയും രേഷ്‌മയേയും ഇന്ദ്രജിത്തിനെയും വെട്ടി.
സുശീലയുടെ സഹോദരി കമലകുമാരിയുടെ മകനാണ് മുകേഷ്. ഇയാള്‍ക്ക് രേഷ്‌മയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ സഹോദര ബന്ധമായതിനാല്‍ രേഷ്‌മയും രക്ഷിതാക്കളും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ രേഷ്‌മയുടെ വിവാഹം നിശ്ചയിച്ചതാണ് അക്രമത്തി്‌ന കാരണം. രേഷമ്. ബംഗളൂരുവില്‍ റെയില്‍വേ ജീവനക്കാരിയാണ്. അടുത്ത ആഴ്‌ചയാണ് വിവാഹം തീരുമാനിച്ചിരുന്നത്.
ഗുരുതരമായി പരിക്കേറ്റ നാലുപേരെയും ആദ്യം തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു. തുടര്‍ന്ന് ഇന്ദ്രജിത്തിനെയും രേഷ്‌മയെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ദ്രജിത്തിന്‍റെ മൂന്ന് വിരല്‍ മുറിഞ്ഞു. രേഷ്‌മയുടെ വലതുകയ്യിലെ നാലുവിരലും മുറിഞ്ഞ നിലയിലാണ്. ഇരുവര്‍ക്കും ശസ്‌ത്രക്രിയ നടത്തി. മണിയുടെ കഴുത്തിലാണ് വെട്ടേറ്റത്. വെട്ടാന്‍ ഉപയോഗിച്ച ആയുധവും പ്രതി ഉപയോഗിച്ച ബൈക്കും സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്തു. പ്രതി 14 വര്‍ഷം മുമ്പ് വിഷം കഴിച്ച ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി കോട്ടായി പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് ഇയാള്‍്‌ക്കായി അന്വേഷണം തുടങ്ങി.

