എറണാകുളം: കള്ള് ഷാപ്പുകളുടെ പുനർവിൽപന ഏപ്രിൽ 25ന്

എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി റേഞ്ചിലെ ഗ്രൂപ്പ് നമ്പർ I, II, ഞാറയ്ക്കൽ റേഞ്ചിലെ ഗ്രൂപ്പ് നമ്പർ ​II, III,
കോതമംഗലം റേഞ്ചിലെ ഗ്രൂപ്പ് നമ്പർ V, VI, VIII, IX എന്നീ ​ഗ്രൂപ്പുകളിൽപ്പെട്ട കള്ള് ഷാപ്പുകൾ ഏപ്രിൽ 25ന് രാവിലെ 10ന് കാക്കനാട് കളക്ടറേറ്റ് കോൺഫറൻസ് ഫാളിൽ ജില്ലാ കളക്ടർ പുനർവിൽപന നടത്തും.

വിൽപനയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ആവശ്യമായ രേഖകളുമായി 25 ന് രാവിലെ 9.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എത്തണം. റവന്യൂ അധികാരികൾ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡ് ഹാജരാക്കി, 200 രൂപ എൻട്രൻസ് ഫീ അടച്ച് വിൽപന ഹാളിൽ പ്രവേശിക്കാം. വിൽപനയിൽ പങ്കെടുക്കുന്നവർ ഷാപ്പുകളിലെ തൊഴിലാളികളുടെ ഒരു മാസത്തെ വേതനത്തിന് തുല്യമായ തുകയ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് (എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ പേരിൽ മാറ്റാവുന്നത്) ഹാജരാക്കണം. കോവിഡ് സംബന്ധിച്ച സർക്കാർ നിർദേശങ്ങൾക്കനുസാരിച്ചായിരിക്കും വിൽപന നടത്തുന്നത്.

വിൽപന സംബന്ധിച്ച് പാലിക്കേണ്ട മറ്റ് മാനദണ്ഡങ്ങളും കൂടുതൽ വിവരങ്ങളും അറിയാൻ എറണാകുളം എക്സൈസ് ഡിവിഷൻ ഓഫീസുമായോ എക്സൈസ് സർക്കിൾ ഓഫീസുമായോ ബന്ധപ്പെടുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →