കിണറ്റില്‍ വീണ പൂച്ചയെ രക്ഷപെടുത്തി ഹാച്ചിക്കോ അനിമല്‍ റെസ്‌ക്യൂ ടീം

ഓമശേരി : കൂടത്തായി ടൗണിലെ പഞ്ചായത്തു കിണറ്റില്‍ വീണ പൂച്ചയെ രക്ഷപെടുത്തി. അഞ്ചുദിവസമായി കിണറ്റില്‍ വീണ്‌ കിടക്കുന്ന പൂച്ചയെ രക്ഷപെടുത്തിയത്‌ ഓമശ്ശേരി ഹാച്ചിക്കോ അനിമല്‍ റെസ്‌ക്യൂ ടീം അംഗങ്ങളാണ്‌. പൂച്ചയെ രക്ഷപെടുത്താന്‍ നാട്ടുകാര്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും കഴിഞ്ഞിരുന്നില്ല.

തുടര്‍ന്ന്‌ നാട്ടുകാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന്‌ ഹാച്ചിക്കോ അനിമല്‍ റെസ്‌ക്യൂ ടീം വലിയ വല ഉപയോഗിച്ച്‌ പൂച്ചയെ രക്ഷപെടുത്തി കരയിലെത്തിക്കുകയായിരുന്നു. ടീമംഗങ്ങളായ പ്രജീഷ്‌, ജംഷീര്‍,സനീഷ്‌കുമാര്‍, സായി,അഖില്‍ നൗഷാദ്‌ തുടങ്ങിയവര്‍ നാട്ടുകാരുടെ പിന്തുണയോടെയാണ്‌ രക്ഷിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →