യുവതിക്ക്‌ അമ്മയാകാന്‍ തടവുകാരനായ ഭര്‍ത്താവിനെ മോചിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ച്‌ ജോധ്‌പൂര്‍ ഹൈക്കോടതി

ജോധ്‌പൂര്‍ : യുവതിക്ക്‌ അമ്മയാകാന്‍ തടവുകാരനായ ഭര്‍ത്താവിന്‌ 15 ദിവസത്തെ പരോള്‍ അനുവദിച്ച്‌ ജോധ്‌പൂര്‍ ഹൈക്കോടതി. രേഖയെന്ന യുവതിയാണ്‌ 34 കാരനായ ഭര്‍ത്താവ്‌ നന്ദലാലിനെ മോചിപ്പിക്കണമെന്ന ആവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചത്‌. ഭര്‍ത്താവിന്റെ ജയില്‍വാസം മൂലം ഭാര്യയുടെ ലൈംഗികവും വൈകാരികവുമായ ആവശ്യങ്ങളെ ബാധിച്ചതായി ജസറ്റീസുമാരായ സന്ദീപ്‌ മോത്ത ,ഫര്‍സദ്‌ അ്‌ലി എന്നിവരടങ്ങിയ ബെഞ്ച്‌ അഭിപ്രായപ്പെട്ടു.

ഋഗ്വേദമുള്‍പ്പെടയുളള ഹൈന്ദവ ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചാണ്‌ യുവതിയുടെ ആവശ്യം കോടതി അംഗീകരിച്ചത്‌. യഹൂദമതം, ക്രിസ്‌തുമതം, ഇസ്ലാം മതങ്ങളുടെ തത്വങ്ങളും പരാമര്‍ശിച്ചു. 16 കൂദാശകളില്‍ ഒരുകുട്ടിയെ ഗര്‍ഭം ധരിക്കുകയയെന്നത്‌ സ്‌ത്രീയുടെ പ്രധാന അവകാശം ആണെന്നും കോടതി വ്യക്തമാക്കി. വംശാവലി സംരക്ഷിക്കാന്‍ സന്തതികളെ ഉല്‍പ്പാദിപ്പിക്കേണ്ടതിന്റെ ആവശ്യകത മത തത്വ ചിന്തകളിലൂടെയും ഇന്ത്യന്‍ സംസ്‌കാരത്തിലൂടെയും വിവിധ ജുഡീഷ്യല്‍ പ്രഖ്യാപനത്തിലൂടെയും നേരത്തെ വ്യക്തമാക്കിയിട്ടണ്ടെന്ന്‌ കോടതി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →