പാലക്കാട് : യുവതിയെ ഭര്‍ത്താവ് തലക്കടിച്ചു കൊലപ്പെടുത്തി. വാട്ടുകല്‍ കൊടക്കാട് ആമിയംകുന്ന് ചക്കാലക്കുന്നന്‍ ഹംസയാണ് ഭാര്യആയിഷക്കുട്ടിയെ(35) മരക്കഷണം കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്. 2022 ഏപ്രില്‍ 15ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന് വീടിന് പുറകിലുളള റബര്‍ തോട്ടത്തില്‍ വച്ചാണ് ഹംസ ഭാര്യയുടെ തലക്കടിച്ചത്. സംഭവത്തിന് ശേഷം ഇയാള്‍ പോലീസിന് കീഴടങ്ങി. മക്കള്‍ : അഫ്‌ന, അഫ്‌നാന്‍
ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി
