കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ പദ്ധതി- വിത്തുത്സവം 13 ന്

സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് നടപ്പിലാക്കുന്ന കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായ വിത്തുത്സവം ഏപ്രില്‍ 13 ന് മാനന്തവാടി ടൗണ്‍ പള്ളി ഹാളില്‍ നടക്കും. സംരക്ഷക കര്‍ഷകരെ ആദരിക്കല്‍, സാമ്പത്തിക സഹായ പ്രഖ്യാപനം, വിത്ത് കൈ മാറ്റം, കാര്‍ഷിക ജൈവവൈവിധ്യ സെമിനാര്‍, തനത് വിത്തുകളുടെ പ്രദര്‍ശനം, പരമ്പരാഗത ഗ്രോത്രവര്‍ഗ്ഗകാല വിരുന്ന് എന്നിവയും സംഘടിപ്പിക്കും.

ഒ.ആര്‍ കേളു എം.എല്‍ എ വിത്തുത്സവം ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി അധ്യക്ഷതവഹിക്കും. തനത് വിത്തിനങ്ങളുടെ സംരക്ഷക കര്‍ഷകരെ സംസ്ഥാന ജൈവൈവിധ്യ ബോര്‍ഡ്  ചെയര്‍മാന്‍ ഡോ. സി ജോര്‍ജ് തോമസ് ആദരിക്കും. വിത്ത് കൈമാറ്റത്തിന്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിക്കും. പദ്ധതിയുടെ വിശദീകരണം കെ.എസ്.ബി.ബി വിഷയ വിദഗ്ധന്‍ ഡോ.കെ .ടി ചന്ദ്രമോഹന്‍ നിര്‍വഹിക്കും. കാര്‍ഷിക ജൈവൈവിധ്യ സെമിനാറില്‍ ഡോ, ഷാജു, ഡോ.ടി.എ സുരേഷ് എന്നിവര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →