ഗുജറാത്തില്‍ കൊവിഡ് വകഭേദമായ എക്സ് ഇ സ്ഥിരീകരിച്ചു

വഡോദര: ഗുജറാത്തില്‍ ഒമിക്രോണിന്റെ ഏറ്റവും പുതിയ വകഭേദമായ എക്സ് ഇ സ്ഥിരീകരിച്ചു. ഗുജറാത്തിലുള്ള 67 കാരനായ രോഗിയിലാണ് എക്സ് ഇ വകഭേദം സ്ഥിരീകരിച്ചത്. മാര്‍ച്ച് 12നാണ് ഇയാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം ഭേദമാകുകയും ചെയ്തു. എന്നാല്‍ ജീനോം സീക്വന്‍സിങിന് ശേഷം രോഗിക്ക് ബാധിച്ചത് എക്സ് ഇ വകഭേദമാണെന്ന് കണ്ടെത്തുകയായിരുന്നു.എന്നിരുന്നാലും എക്സ് ഇ വകഭേദമാണെന്ന് തെളിയിക്കാന്‍ വീണ്ടും ഇയാളുടെ സാമ്പിളുകള്‍ പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമിക്രോണിനേക്കാള്‍ തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണ് എക്സ് ഇ. ഒമിക്രോണിന്റെ ബിഎ.1, ബിഎ.2 എന്നീ രണ്ട് പതിപ്പുകളുടെ ഒരു മ്യൂട്ടന്റ് ഹൈബ്രിഡ് ആണ് ഈ പുതിയ വകഭേദം.

പഠനങ്ങള്‍ പ്രകാരം ഒമിക്രോണിന്റെ ബിഎ-2 വകഭേദത്തേക്കാള്‍ വ്യാപന ശേഷിയുള്ളതാണ് പുതിയ വൈറസ്. നേരത്തെ മുംബൈയിലും എക്സ് ഇ വകഭേദം കണ്ടെത്തിയിരുന്നു. ജനുവരി 19ന് ബ്രിട്ടണിലാണ് ഈ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →