അമരാവതി: ആന്ധ്രാപ്രദേശ് മന്ത്രിസഭയില്‍ നഗരി മണ്ഡലം എംഎല്‍എയായ ചലച്ചിത്രതാരം ആര്.കെ റോജ ഉള്‍പ്പടെ 14 പുതുമുഖങ്ങള്‍. രണ്ടാം തവണയും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട റോജ, ജില്ലകളുടെ പുനഃസംഘടനയില്‍ നഗരി മണ്ഡലം വിഭജിക്കപ്പെട്ടതിനാല്‍ ചിറ്റൂര്‍, തിരുപ്പതി എന്നീ രണ്ട് ജില്ലകളെയാണ് പ്രതിനിധീകരിക്കുക.വൈഎസ്ആര്‍ കോണ്‍ഗ്രസ് വക്താക്കളായ അമ്പാട്ടി രാംബാബു, ഗുഡിവാഡ അമര്‍നാഥ് എന്നിവരും ആദ്യമായി ക്യാബിനറ്റ് സ്ഥാനം നേടുന്ന മറ്റ് ശ്രദ്ധേയ മുഖങ്ങളില്‍ ഉള്‍പ്പെടുന്നു. പി രാജണ്ണ ഡോറ, മുത്യാല നായിഡു, ദാദിസെട്ടി രാജ, കെ നാഗേശ്വര റാവു, കെ. സത്യനാരായണ, ജെ. രമേഷ്, വി. രജനി, എം. നാഗാര്‍ജുന, കെ. ഗോവര്ധന് റെഡ്ഡി, ഉഷ ശ്രീചരണ്‍ എന്നിവരും തിങ്കളാഴ്ച മന്ത്രിമാരാകുമെന്നാണ് സൂചന. വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ നിന്നുള്ള കണക്കനുസരിച്ച്, പുതിയ മന്ത്രിസഭയില്‍ ബിസി, എസ്ടി, എസ്സി, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 68 ശതമാനം പ്രാതിനിധ്യം ഉണ്ടായിരിക്കും. മന്ത്രിസഭയിലെ വനിതകളുടെ എണ്ണം ഒന്നില്‍ നിന്ന് നാലായി ഉയരും.
14 പുതുമുഖങ്ങളുമായി ആന്ധ്രാപ്രദേശ് മന്ത്രിസഭ
