കെല്‍ട്രോണിന്റെ ആഭിമുഖ്യത്തില്‍ ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവ മുഖേന നടപ്പാക്കുന്ന ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ ജില്ലാതല പരിശീലനം ജില്ലാ പ്ലാനിങ് ഹാളില്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പരിശീലനം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് കെ.ജെ ജോയ്, അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണറും ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്ററുമായ പി.എച്ച് ഷൈൻ, ഹരിത കേരളം മിഷൻ കോ-ഓർഡിനേറ്റർ ജയകുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ആദ്യഘട്ടത്തില്‍ ഹരിതമിത്രം ആപ്ലിക്കേഷന്‍ നടപ്പിലാക്കുന്ന ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ പ്രതിനിധികള്‍ക്കാണ് പരിശീലനം നല്‍കിയത്. പരിശീലന പരിപാടിയില്‍ ‘മാലിന്യസംസ്കരണം നയവും സമീപനവും’ എന്ന വിഷയത്തില്‍ ഹരിത കേരളം മിഷൻ കോ-ഓർഡിനേറ്റർ ജയകുമാർ, ‘മാലിന്യസംസ്കരണം കേരളത്തിലെ അവസ്ഥ’ എന്ന വിഷയത്തില്‍ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ കെ.ജെ ലിജി, ‘ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് രീതിശാസ്ത്രവും പ്രവര്‍ത്തനങ്ങളും’ എന്ന വിഷയത്തില്‍ കെൽട്രോൺ ജില്ലാ എഞ്ചിനീയർ ടോണി പുത്തൻപുര, ‘ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ്-വിവിധ വിഭാഗങ്ങള്‍ക്കുള്ള നേട്ടങ്ങള്‍’ എന്ന വിഷയത്തില്‍ ശുചിത്വ മിഷന്‍ ജില്ലാ കോ-ഓർഡിനേറ്റർ പി.എച്ച് ഷൈൻ എന്നിവർ സംസാരിച്ചു. കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർമാർ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺമാർ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺമാർ എന്നിവർ പങ്കെടുത്തു.

