കൊച്ചി: പ്രമുഖ ഡിജിറ്റല്‍ സേവന ദാദാക്കളായ ആക്രോണ്‍ടെക്‌നോളജീസ് അടുത്ത 5 വര്‍ഷത്തിനുളളില്‍ കേരളത്തില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു.നിലവില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ഇരുപതിലധികം ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്ന ആക്രോണ്‍ 100 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ലക്ഷ്യമിടുന്നത്. ഇക്കാലയളവില്‍ 1000 പുതിയ തൊഴിലവസരങ്ങളും കമ്പനിക്ക് സൃഷ്ടിക്കാനാവുമെന്ന് ആക്രോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റിജാസ് കെ. പറഞ്ഞു.
ആഭ്യന്തര മേഖലയിലെ കമ്പനികള്‍ക്ക് ഡിജിറ്റല്‍ വിപണിയുടെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയുന്ന ബിസിനസ് സൊലൂഷന്‍ പ്രൊവൈഡറായി മാരാനാമ കമ്പനി ഒരുങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2017ല്‍ ദുബായി ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങിയ ആക്രോണ്‍ ടെക്‌നോളജീസ് കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് കൊച്ചിയിലും ബാംഗളൂരുവിലും പുതിയ ഡെവലപ്പ്‌മെന്റ് സെന്ററുകള്‍ ആരംഭിച്ച് ഇന്ത്യയിലെ വിപണിയില്‍ സജീവമായത്.
ബാങ്കിംഗ്, എഡ്യൂക്കേഷന്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം, ഹോസിപ്പിറ്റാലിറ്റി, ഇ-കൊേേമഴ്‌സ് തുടങ്ങിയ മേഖലകള്‍ക്ക് ആവശ്യമായ സോഫ്‌റ്റുവെയറുകളും ആപ്ലിക്കേഷനുകലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുളള ഡിജിറ്റല്‍ സേവനങ്ങളുമാണ് ് പ്രധാനമായും കമ്പനി കൈകാര്യം ചെയ്യുന്നത്. മിഡില്‍ ഈസ്റ്റ് ,യൂറോപ്പ് വിപണികള്‍ക്കാവശ്യമായ സേവനങ്ങള്‍ ദുബായ് സെന്ററില്‍ നിന്നും ലഭ്യമാക്കുമ്പോള്‍ ബാംഗളൂര്‍ കൊച്ചി സെന്ററുകള്‍ ആഭ്യന്തര കമ്പനികള്‍ക്കായുളള ഡെവലപ്പ്‌മെന്റ് ജോലികളാണ് ഏറ്റെടുക്കുന്നത്.

