ഐപിഎല്‍: ഓണ്‍ലൈന്‍ വാതുവയ്പ്പ് സംഘം പിടിയില്‍

ഹൈദരാബാദ്: ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ ഓണ്‍ലൈനായി വാതു വയ്പ്പ് റാക്കറ്റ് പിടിയില്‍. ഏഴ് പേരടങ്ങുന്ന വാതു വയ്പ്പ് സംഘമാണ് ഹൈദരാബാദ് പൊലീസിന്റെ പിടിയിലായത്. പ്രതികളില്‍ നിന്ന് 56 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു. വാതുവെയ്പ്പുകാരായ തന്നീരു നാഗരാജു, ഗുണ്ടു കിഷോര്‍, തന്നീരു അശോക്, ചെമ്മേടി വിനോദ് എന്നിവരും വാതുവെയ്പ്പിനെത്തിയ കോട്ല ദിനേശ് ഭാര്‍ഗവ്, മെഡിഷെട്ടി കിഷോര്‍, ബോജന രാജു എന്നിവരാണ് പിടിയിലായത്. സംഘത്തിലെ പ്രധാനികളെന്ന് പൊലീസ് സംശയിക്കുന്ന സി.എച്ച്. സായ് റാം വര്‍മ്മ, കുലം ദായ് സ്വാമി എന്നിവര്‍ ഒളിവിലാണ്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വനസ്ഥലിപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സത്യ നഗര്‍ കോളനിയിലെ വാതു വെയ്പ്പ് കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പ്രതികളില്‍ നിന്ന് 56 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തെന്നും പൊലീസ് പറഞ്ഞു. വാതുവെയ്പ്പിനുപയോഗിക്കുന്ന ലാപ്ടോപ്പ്, പണം, കാറുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തതില്‍ ഉള്‍പ്പെടും.ഐപിഎല്‍ സീസണില്‍ ഹൈദരാബാദില്‍ ക്രിക്കറ്റ് വാതുവയ്പ്പ് സംഘടിപ്പിക്കുന്നതില്‍ പ്രധാനിയാണ് തന്നീരു നാഗരാജു. സമാനമായ കേസില്‍ 2016ലും തന്നീരു നാഗരാജുവിനെ വനസ്ഥലിപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →