നെഞ്ചുവേദനയെ തുടർന്ന് നടൻ ശ്രീനിവാസൻ ആശുപത്രിയിൽ

കൊച്ചി: നെഞ്ചുവേദനയെ തുടർന്ന് നടൻ ശ്രീനിവാസനെ അങ്കമാലി അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് 30-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീനിവാസന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വെന്‍റി ലേറ്ററിലുള്ള ശ്രീനിവാസന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നില ഭദ്രമാണെന്നും അധികൃതർ അറിയിച്ചു. 2022 ഏപ്രിൽ നാലാം തീയതി തിങ്കളാഴ്ച ശ്രീനിവാസന്റെ 66-ാം ജന്മദിനമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →