കെഎസ്ആർടിസി ബസിന്റെ ചില്ലുതകർത്ത് പടയപ്പ

തൊടുപുഴ: മൂന്നാറിൽ യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസിന്റെ മുൻഗ്ലാസ് കാട്ടാന തകർത്തു. മൂന്നാർ മറയൂർ പാതയിലെ ഡിവൈഎസ്പി ക്യാമ്പ് സെന്ററിന് സമീപമാണ് പടയപ്പ എന്ന കാട്ടാനയുടെ ആക്രമണമുണ്ടായത്. ഉദുമൽപേട്ടിൽ നിന്ന് സർവീസ് തുടങ്ങിയ കെഎസ്ആർടിസി ബസിൽ അൻപതിലധികം യാത്രക്കാരുണ്ടായിരുന്നു. കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് മൂന്നാർ ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അൽപ സമയത്തിന് ശേഷം കാട്ടാനയെ മറികടന്ന് ബസ് യാത്ര തുടർന്നു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →