മമ്മുട്ടിയെ പോലൊരു അഭിനേതാവിനെ കിട്ടുന്നത് എഴുത്തുകാരന്റെ ഭാഗ്യമാണ്: മുരളി ഗോപി

കൊച്ചി: അഭിനേതാവും തിരകഥാകൃത്തുമായ മുരളി ഗോപി മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് . മോഹന്‍ലാലിനെ നായകനാക്കി മുരളി ഗോപി തിരക്കഥയെഴുതിയ ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം, ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘എമ്ബുരാന്‍’ പുറത്തിറങ്ങുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ എമ്ബുരാന് ശേഷം മമ്മൂട്ടിയെ നായകനാക്കിയുള്ള സിനിമയുടെ തിരക്കഥയാണ് എഴുതുന്നത് എന്നാണ് മുരളി ഗോപി പറയുന്നത്.

ഭാഷയുടെ പ്രകാശനം സ്‌ക്രീനില്‍ കൊണ്ടുവരുന്ന ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാളാണ് മമ്മൂട്ടിയെന്ന് മുരളി ഗോപി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. അങ്ങനെയൊരു അഭിനേതാവിനെ കിട്ടുന്നത് ഒരു എഴുത്തുകാരന്റെ സ്വപ്‌നമാണെന്നും മുരളി ഗോപി കൂട്ടിച്ചേര്‍ത്തു.ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു അഭിനേതാവിനെ കിട്ടുക എന്നത് സ്വപ്‌നമാണ്. ഭാഷയുടെ ആത്മാവ് മനസിലാക്കി അഭിയിക്കുന്ന ആക്ടറാണ് അദ്ദേഹം,’ മുരളി ഗോപി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →