മുഖ്യമന്ത്രിയുടെ പോലീസ്‌ മെഡല്‍ ഇനിമുതല്‍ സല്‍സ്വഭാവികള്‍ക്ക് മാത്രം

തിരുവനന്തപുരം : അധികാരത്തിന്റെ ബലത്തില്‍ ജനത്തെ തല്ലിച്ചതച്ചും അസഭ്യം വിളിച്ചും പോലീസിലെ കളങ്കിതരായവര്‍ക്ക്‌ ഇനിമുതല്‍ മുഖ്യമന്ത്രിയുടെ പോലീസ്‌ മെഡല്‍ ലഭിക്കില്ല. പത്തുവര്‍ഷത്തിനിടയില്‍ അച്ചടക്ക നടപടി നേരിടുകയോ നേരിട്ട്‌ ശിക്ഷ അനുഭവിക്കുകയോ ചെയ്‌തിട്ടുളളവര്‍ മെഡലിന്‌ അയോഗ്യരായിരിക്കും. വിജിലന്‍സ്‌ ,വകുപ്പുതല അന്വേഷണങ്ങള്‍ നേരിടുന്നവര്‍ക്കും, ക്രിമിനല്‍ വിജിലന്‍സ്‌ കേസുകളിലെ പ്രതികള്‍ക്കും മെഡല്‍ ലഭിക്കില്ല. മെഡലിനായി ശുപാര്‍ശ ചെയ്‌തശേഷം അച്ചടക്ക നടപടി നേരിടുന്നവര്‍ക്കും മെഡലിന്‌ യോഗ്യതയില്ല. ചുരുക്കത്തില്‍ പോലീസിലെ സല്‍സ്വഭാവികള്‍ക്കു മാത്രമായിരിക്കും ഇനിമുതല്‍ മെഡല്‍ ലഭിക്കുക.

നങ്ങളോടുളള പോലീസിന്റെ പെരുമാറ്റം മെച്ചപ്പെടുത്താനുളള നടപടിയാണിത്‌ മെഡലിന്‌ അപേക്ഷിക്കുന്നവരുടെ ആകെയുളള സേവനം മെച്ചപ്പെട്ടതായിരിക്കണമന്നും പത്തുവര്‍ഷത്തെ സേവനത്തില്‍ 7 വര്‍ഷമെങ്കിലും ഔട്ട്‌സ്റ്റാന്റിംഗ്, വെരിഗുഡ്‌ ,ഗുഡ്‌ ഗ്രേഡുകള്‍ നേടിയിരിക്കണമെന്നും അഭ്യന്തര വകുപ്പ ഇറക്കിയ ഉത്തരവില്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ സേവനകാലം പൂര്‍ണമായി സൂക്ഷ്‌മ പരിശോധന നടത്തിയായിരിക്കും മെഡല്‍ അനുവദിക്കുക. മികച്ച ഉദ്യോഗസ്ഥര്‍ക്ക്‌ പ്രോത്സാഹനം നല്‍കാന്‍ പോലീസ്‌ മെഡല്‍ പ്രതിവര്‍ഷം 285 ല്‍ നിന്ന് 300 ആക്കി വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്‌.

ഏഴുവര്‍ഷം സര്‍വീസുളള വനിതകള്‍ക്കും ഇനി മെഡല്‍ ലഭിക്കും. ഇനി മെഡല്‍ ലഭിക്കും. പോലീസ്‌ മേധാവിക്ക മൂന്നുപേരെ മെഡലിന്‌ ശുപാര്‍ ശ ചെയ്യാം. ശിക്ഷണ നടപടി നേരിടുന്ന പോലീസുകാരുടെ സ്ഥാനകയറ്റം തടയുമെന്ന ഭേതഗതി സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഏതുഘട്ടത്തിലും മാന്യത കൈവിടരുതെന്ന സന്ദേശമാണ്‌ പോലീസിന്‌ സര്‍ക്കാര്‍ നല്‍കുന്നത്‌.

കേസുകളില്‍ കുടുങ്ങിയ എസ്‌ഐക്ക്‌ അനുവദിച്ച പോലീസ്‌ മെഡല്‍ മുഖ്യമന്ത്രി നേരത്തെ തിരിച്ചെടുത്തിരുന്നു. 2015ലെ റിപ്പബ്ലിക്ക്‌ ദിനത്തില്‍ മുഖ്യമന്ത്രിയുടെ പോലീസ്‌ മെഡല്‍ ലഭിച്ച എസ്‌ഐ വിവി നടേശനെതിരെയായിരുന്നു നടപടി. മെഡല്‍ അനുവദിച്ചശേഷം നടേശനെതിരെ നിരവധി പരാതികള്‍ ലബിച്ചിരുന്നു. ഡിജിപി നടത്തിയ അന്വേഷണത്തില്‍ നടേശനെ പ്രതിയാക്കി വൈക്കം മുനിസിഫ്‌ കോടതിയില്‍ സിവില്‍ കേസുകളുണ്ടെന്നും നാട്ടുകാരെ അസഭ്യം പറഞ്ഞ തായി പരാതി സര്‍ക്കാരിന്‌ ലഭിച്ചിട്ടുണ്ടെന്നും കണ്ടെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →