തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വര്‍ധിപ്പിച്ചു. ക്ലിഫ് ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് കണ്‍ട്രോള്‍ റൂമും പട്രോളിങ് സംവിധാനവും ആരംഭിച്ചു.
ക്ലിഫ് ഹൗസിനേയും മറ്റ് മന്ത്രി മന്ദിരങ്ങളേയും സംരക്ഷിക്കുന്നതിനായി മുഴുവന്‍ സമയ നിരീക്ഷണമുള്ള 33 പുതിയ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. സില്‍വര്‍ലൈൻ പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെ കണക്കിലെടുത്താണ് നടപടി.

