കണ്ണൂർ: സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ പതാക ഉയര്‍ന്നു. സ്വാഗത സംഘം ചെയര്‍മാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ പതാക ഉയര്‍ത്തിക്കൊണ്ട് സമ്മേളനത്തിന് തുടക്കം കുറിച്ചു. ചെമ്പതാക അധ്വാനിക്കുന്ന വര്‍ഗത്തിന്റെ മോചന പതാകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഇടത് സര്‍ക്കാരിനെതിരെ എല്ലാ വലത് ശക്തികളും ഒരുമിച്ച് നില്‍ക്കുകയാണ്. ഇത് സിപിഐഎമ്മിനോടുളള വിരോധമാണ്. ഇവര്‍ നാട്ടില്‍ വികസനം വേണ്ടെന്ന് വാദിക്കുന്നു. യുഡിഎഫ് എംപിമാര്‍ കേരളത്തിനായി ശബ്ദമുയര്‍ത്തുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ജനവികാരത്തിനെതിരായി നില്‍ക്കുന്നവര്‍ ശോഷിച്ച് ഇല്ലാതാകുന്നുതാണ് കാണാന്‍ കഴിയുന്നത്. ബിജെപിയുടെ പ്രത്യേയശാസ്ത്ര ശത്രു സിപിഐഎം എന്നും മുഖ്യമന്ത്രി പറഞ്ഞു.

