ജമ്മു കശ്മീരില്‍ ഭീകരാക്രമണം: സി.ആര്‍.പി.എഫ്. ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ലാല്‍ ചൗക്ക്, മൈസുമ മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ സി.ആര്‍.പി.എഫ്. ജവാനു വീരമൃത്യു. ഒരാള്‍ക്ക് പരുക്കേറ്റു. വെടിയേറ്റ രണ്ട് ജവാന്‍മാരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാള്‍ മരണത്തിനു കീഴടങ്ങി.മറ്റൊരു സംഭവത്തില്‍ പുല്‍വാമ ജില്ലയില്‍ ഇതരസംസ്ഥാനക്കാരായ തൊഴിലാളികള്‍ക്കു നേര്‍ക്കു ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ടുപേര്‍ക്കു പരുക്കേറ്റു. തദ്ദേശീയരല്ലാത്ത തൊഴിലാളികള്‍ക്കു നേര്‍ക്ക് 24 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →