പെരുമ്പടപ്പ്: സ്ഫോടക വസ്തുക്കളായ ജലാറ്റിന്‍ സ്റ്റിക്കുകളും ഇലക്‌ട്രിക് ഡിറ്റനേറ്ററുമായി യുവാവ് പിടിയില്‍. കൊല്ലം ഏഴുകോണ്‍ സ്വദേശി ഗണേഷ് ഭവനില്‍ ഗണേഷ് എന്ന റാമിനെയാണ് (30) പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് ജലാറ്റിന്‍ സ്റ്റിക്കുകളും 14 ഇലക്‌ട്രിക് ഡിറ്റനേറ്ററുകളുമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. സ്ഫോടകവസ്തുക്കള്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന്, ഗണേഷന്‍റെ ഭാര്യ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. വീട്ടിലെ കട്ടിലിനടിയില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ജലാറ്റിന്‍ സ്റ്റിക്കുകളും ഇലക്‌ട്രിക് ഡിറ്റനേറ്ററുകളും പിടികൂടിയത്. കൊല്ലത്ത് പാറമടയില്‍ തോട്ടപൊട്ടിക്കാന്‍ ഉപയോഗിച്ചിരുന്ന സ്ഫോടകവസ്തുക്കളാണ് ഇയാളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്. ഇത്തരം സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനുള്ള ലൈസന്‍സ് ഇയാൾക്കില്ലാത്തതിനാല്‍ സ്ഫോടകവസ്തു നിരോധിത നിയമപ്രകാരമാണ് അറസ്റ്റ്
ജലാറ്റിന്‍ സ്റ്റിക്കുകളും ഇലക്‌ട്രിക് ഡിറ്റനേറ്ററുമായി യുവാവ് പിടിയില്‍
