സൂറിച്ച്: ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിന്റെ ആദ്യ ഔദ്യോഗിക ഗാനമെത്തി. ഇത്തവണ നിരവധി പാട്ടുകളാണ് ഫിഫ ഔദ്യോഗികമായി പുറത്തിറക്കുക. അതിലെ ആദ്യ ഗാനമാണ് പുറത്തു വിട്ടത്. ട്രിനിഡാഡ് കാര്‍ഡോന, ഡേവിഡ്, ആയിഷ എന്നിവര്‍ പാടിയ ഹയ്യ, ഹയ്യ എന്ന പാട്ട് ആഫ്രിക്കന്‍, അമേരിക്കന്‍, മിഡില്‍ ഈസ്റ്റ് പ്രതിനിധാനം ആണ് എന്നാണ് ഫിഫ പറയുന്നത്. ഖത്തറില്‍ നിന്നുള്ള ഗായിക ആയിഷ, യു.എസില്‍നിന്നുള്ള ട്രിനിടാഡ് കാര്‍ഡോണ നൈജീരിയയില്‍ നിന്നുള്ള ഡേവിഡോ എന്നിവരാണു ഹയ്യ ഹയ്യയില്‍ പാട്ടു പാടി അഭിനയിച്ചത്. ഒരുമയാണ് ഏറ്റവും നല്ലതെന്നാണു ഹയ്യ ഹയ്യ എന്ന വാക്കിന്റെ അര്‍ഥം. വരും മാസങ്ങളില്‍ മറ്റ് ഔദ്യോഗിക ഗാനങ്ങളും പുറത്തു വിടുമെന്നു ഫിഫ വ്യക്തമാക്കി.
ഹയ്യ ഹയ്യ: ഫുട്ബോള്‍ ലോകകപ്പിന്റെ ആദ്യ ഔദ്യോഗിക ഗാനമെത്തി
