പോർക്കുളത്തെ ഹരിതകർമ്മസേനാംഗങ്ങൾക്ക് ഇനി ഇലക്ട്രിക് ഓട്ടോയും

തൃശൂർ: പോർക്കുളം പഞ്ചായത്തിലെ  ഹരിതകർമ്മസേനാംഗങ്ങൾക്ക് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ ഇനി ഇലക്ട്രിക് ഓട്ടോയും. സേനാംഗങ്ങളുടെ ചിരകാല സ്വപ്നമായ ഇലക്ട്രിക് ഓട്ടോ യാഥാർത്ഥ്യമാക്കാൻ പഞ്ചായത്ത് ഫണ്ടിൽ നിന്നും 4, 20,00 രൂപയാണ് വിനിയോഗിച്ചത്. ഇനി വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മെറ്റീരിയൽ കളക്ഷൻ സെന്ററിലേക്ക് എത്തിക്കാൻ ഹരിത കർമ്മസേനയ്ക്ക് നിഷ്പ്രയാസം സാധിക്കും. ഇലക്ട്രിക് ഓട്ടോയുടെ താക്കോൽ ഹരിത കർമ്മസേന അംഗങ്ങൾക്ക് കൈമാറൽ ചടങ്ങ് ജില്ല പഞ്ചായത്തംഗം പത്മം വേണുഗോപാൽ നിർവ്വഹിച്ചു.
 

ഇതോടൊപ്പം പഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് മുറിയുടെ ഉദ്ഘാടനം കേരള കലാമണ്ഡലം നിർവ്വാഹക സമിതി അംഗം ടി.കെ വാസുവും നിർവ്വഹിച്ചു. 3,65,000 രൂപ വിനിയോഗിച്ച് രണ്ട് മാസം കൊണ്ടാണ്  ഓഫീസ് റൂമിന്റെ നവീകരണം പൂർത്തീകരിച്ചത്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →