വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രത്യേക സൈനിക അവകാശ നിയമത്തിന്റെ പരിധി കുറയ്ക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനം

ന്യൂഡൽഹി: മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രത്യേക സൈനിക അവകാശ നിയമത്തിന്റെ പരിധി കുറയ്ക്കാന്‍ തീരുമാനം. അസം, മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് അഫ്‌സ്പ ബാധകമായ മേഖലകള്‍ കുറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. സുരക്ഷ സാഹചര്യങ്ങള്‍ മെച്ചപ്പെതും, വികസനം എത്തിക്കാന്‍ കഴിഞ്ഞതും കാരണമാണ് പ്രത്യേക സൈനിക അവകാശ നിയമ നിയമത്തിന്റെ പരിധി കുറക്കാന്‍ തീരുമാനിച്ചത് എന്ന് അഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഘര്‍ഷം അവസാനിപ്പിക്കാനും, സമാധാനം കൊണ്ടുവരാനുമുള്ള പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നിരന്തരശ്രമങ്ങളുടെ ഭാഗമായാണ് സാഹചര്യം മെച്ചപ്പെട്ടതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

നാഗാലാന്‍ഡില്‍ കേന്ദ്ര സേന 14 പ്രദേശവാസികളെ വെടിവെച്ചു കോളപ്പെടുത്തിയതിന് പിന്നാലെ പ്രത്യേക സൈനിക അവകാശനിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പ്രധാനമമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇക്കാര്യം ഉന്നയിച്ച് കത്ത് നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →