ഇടുക്കി : ഇടുക്കി അണക്കെട്ടിന്റെ ജലസംഭരണിക്കുളളില്‍ തലയോട്ടി കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ജലസംഭരണിയില്‍ അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിനും കോടലിപ്പാറക്കും ഇടയിലാണ് തലയോട്ടി കണ്ടെത്തിയത്. രാവിലെ ജലാശയത്തില്‍ മീന്‍ പിടിക്കാന്‍ പോയി തിരികെ എത്തിയവരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.
പരിസരവാസികള്‍ വവിരം അറിയച്ചതിനെ തുടര്‍ന്ന് കട്ടപ്പന പോലീസ് സ്ഥലത്തെത്തി .തലയോട്ടിക്ക് ഏറെക്കാലത്തെ പഴക്കമുളളതായിട്ടാണ് പോലീസിന്റെ പ്രഥമിക നിഗമനം. മഴക്കാലത്ത് എവിടെ നിന്നെങ്കിലും ഒഴുകിയെത്തിയതായിരിക്കാനും സാധ്യതയുണ്ട് . കൂടുതല്‍ പരിശോധനകള്‍ക്കായി തലയോട്ടി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

