യുവാവ്‌ കാറിനുളളില്‍ മരിച്ച നിലയില്‍

അറുനൂറ്റി മംഗലം : വീട്ടുമുറ്റത്ത്‌ നിര്‍ത്തിയിട്ടിരുന്ന കാറിനുളളില്‍ യുവാവ്‌ മരിച്ചനിലയില്‍. അറുനൂറ്റിമംഗലം കെ.എസ്‌.പുരം മുകളേല്‍ സണ്ണിയുടെ മകന്‍ ഷെറിന്‍ സണ്ണി(21) ആണ്‌ മരിച്ചത്‌. വീട്ടുമുറ്റത്തെ ഷെഡില്‍ രാവിലെ വിറക്‌ എടുക്കാന്‍ ചെന്ന ഷെറിന്റെ അമ്മ റാണിയാണ്‌ മകനെ കാറിനുളളില്‍ മരിച്ചനിലയില്‍ കണ്ടത്‌.

കോട്ടയത്തുനിന്നും സയന്റിഫിക്ക്‌ വിദഗ്‌ധരും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കടുത്തുരുത്തി പോലീസ്‌ മേല്‍ നടപടികള്‍ സ്വീകരിച്ചു. അറുനൂറ്റിമംഗലം മലകയറ്റപളളി സെമിത്തേരിയില്‍ സംസ്‌കരിച്ചു

Share
അഭിപ്രായം എഴുതാം