ബലക്ഷയത്തെ തുടർന്ന് പൊളിച്ചു നീക്കുന്ന ചെമ്പൂച്ചിറ സ്കൂള്‍കെട്ടിടത്തിന്റെ കരാറുകാരന് പണം നൽകിയിട്ടില്ലെന്ന് കിഫ്ബി

തൃശ്ശൂർ: ചെമ്പൂച്ചിറ സ്കൂളിലെ നിർമ്മാണത്തിലെ വീഴ്ച സംബന്ധിച്ച് പ്രതികരണവുമായി കിഫ്ബി കരാറുകാരന് ഇതുവരെ പണം നൽകിയിട്ടില്ല. കെട്ടിടം പൊളിക്കാനുള്ള ചെലവും കരാറുകാരന്റെ ബാധ്യതയാണെന്നും കിഫ്ബി പറയുന്നു. ഒന്നര വർഷം മുമ്പ് നിർമ്മിച്ച കെട്ടിടമാണ് ബലക്ഷയം കാരണം പൊളിച്ചത്. ബലക്ഷയത്തെ തുടർന്നാണ് കെട്ടിടത്തിന്റെ രണ്ടാം നില പൂർണ്ണമായി പൊളിച്ചു നീക്കുന്നത്. . മുൻ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ പുതുക്കാട് മണ്ഡലത്തിൽ കിഫ്ബിയുടെ മൂന്ന് കോടി രൂപയും എംഎൽഎ ഫണ്ടിൽ നിന്നും 75 ലക്ഷം രൂപയും ചെലവഴിച്ച് നിർമ്മിച്ച് ഉദ്ഘാടനത്തിന് തയ്യാറായിരുന്ന സ്‌കൂൾ കെട്ടിടമാണിത്.

സംഭവം പുറത്ത് വന്നതോടെ സർക്കാർ പ്രാഥമിക പരിശോധന നടത്തി. ബലക്ഷയമില്ലെന്നും പ്ലാസ്റ്ററിംഗിൽ മാത്രമാണ് പോരായ്മയെന്നുമായിരുന്നു അന്ന് വിദഗ്ധസമിതിയുടെ റിപ്പോർട്ട്. ഇടയ്ക്ക് പെയ്ത മഴയിൽ പുത്തൻ കെട്ടിടത്തിലെ ക്ലാസ് മുറികൾ ചോർന്നൊലിക്കാൻ തുടങ്ങിയതോടെ രക്ഷിതാക്കൾ വിജിലൻസിനെ സമീപിച്ചതിനെ തുടർന്നാണ് കെട്ടിടം പൊളിച്ചു പണിയാൻ തീരുമാനമായത്. രണ്ടാം നിലയുടെ മേൽക്കൂര പൂർണ്ണമായി പൊളിച്ചു നീക്കി.

ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന കിഫ്ബി പദ്ധതിയിൽ സ്കൂൾ കെട്ടിടങ്ങളുടെ നവീകരണത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. നിർമ്മാണത്തിലെ ക്രമക്കേട് മൂലം സംഭവിച്ചിരിക്കുന്നത് കോടികളുടെ നഷ്ടമാണ്. കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലുളള ക്രമക്കേട് നടത്തുന്ന കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണ മെന്നാണ് നാട്ടുകാരുടെ ആവശ്യം.

മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിച്ച വിദ്യാലയമാണ് ചെമ്പൂച്ചിറ ഹയർ സെക്കണ്ടറി സ്കൂൾ. . പുതിയ കെട്ടിടം കാണാനെത്തിയ നാട്ടുകാരുടെ ശ്രദ്ധയിലാണ് നിർമ്മാണത്തിന്റെ അപാകത ആദ്യം പെട്ടത്. ഒന്നു തൊട്ടാൽ കയ്യിൽ അടർന്നു വരുന്ന ചുമരുകളും ബീമുകളും. മേൽക്കൂരയുടെ അവസ്ഥയും പരിതാപകരമാണ്. ഇടയ്ക്ക് പെയ്ത മഴയിൽ പുത്തൻ കെട്ടിടത്തിലെ ക്ലാസ് മുറികൾ ചോർന്നൊലിക്കുന്നുമുണ്ട്. സിമന്റിന്റെ ഉപയോഗം പേരിന് മാത്രമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →